കേരളാ ബാങ്കിലെ ജീവനക്കാരുടെ നേരെ നീതിനിഷേധങ്ങൾ തുടരുന്നത് അവസാനിപ്പിക്കുക, പേ യൂണിഫിക്കേഷൻ ഉത്തരവിലെ അനീതി പരിഹരിക്കുക, റിക്രൂട്ട്മെന്റ് റൂളിലെ അന്യായ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് പ്രമോഷനുകൾ ഉടൻ അനുവദിക്കുക, അധികാരികളുടെ വഞ്ചനാത്മകമായ നിലപാട് തിരുത്തുക, ശമ്പള പരിഷ്ക്കരണ ഉത്തരവിലെ അപാകതകൾ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ബേങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ റീജിയണൽ ഓഫീസുകൾക്ക് മുമ്പിൽ ബാങ്ക് ജീവനക്കാർ ധർണ്ണ നടത്തി.കേരളാ ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. തോമസ് പി അധ്യക്ഷത വഹിച്ചു. ഇ സി സതീശൻ (എ ഐ ടി യു സി), കെ രാജീവ് (ഐ എൻ ടി യു സി), കെ വി സൂരി (എ കെ ബി ഇ എഫ്), മൂസ പന്തീരാങ്കാവ്, അബ്ദുൾ മുനീർ, കെ കെ സജിത് കുമാർ, ലീന കെ കെ, ഉഷ സറീന, അബ്ദുള്ള സംസാരിച്ചു. പി കെ രാജേഷ് സ്വാഗതവും അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു.