Site icon Janayugom Online

കേരള ബാങ്ക് ലയനം: തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

Keralabank

കേരള ബാങ്കിലേക്ക് ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ബാങ്കിങ് ഇടപാടുകള്‍ നടത്താനുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ലൈസന്‍സില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുച്ചത്. ജില്ലാ സഹകരണ ബാങ്കുകളെ കേരളാ ബാങ്കിലേക്ക് ലയിപ്പിക്കുന്ന ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിന്റേ വാദം കേട്ടശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ബെഞ്ച് വ്യക്തമാക്കി.

Eng­lish Summary:Kerala Bank Merg­er: Supreme Court to con­tin­ue sta­tus quo

You may also like this video

Exit mobile version