Site iconSite icon Janayugom Online

ജയം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ 3–0 ന് തകര്‍ത്തു

സൂപ്പര്‍കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരാളികളായ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയത്. ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്.

ഗോവയിലെ ജി എം സി ബാംബോളിം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ നേടിയ മൂന്ന് ഗോളുകളാണ് മഞ്ഞപ്പടയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. സ്പാനിഷ് സ്‌ട്രൈക്കര്‍ കോള്‍ഡോ ഒബിയെറ്റ ആദ്യ പകുതിയില്‍ നേടിയ ഇരട്ട ഗോളുകളും പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ടിമിന് വിജയം ഒരുക്കിയത്. തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലുണ്ട്. നവംബര്‍ 6ന് ഗ്രൂപ്പ് സ്റ്റേജിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

Exit mobile version