Site icon Janayugom Online

ഡ്യൂറന്‍ഡ് കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.

മത്സരത്തിന്റെ 71-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടിയത്. ഈ സീസണിൽ ടീമിലെത്തിയ ലൂണെയുടെ ആദ്യ ഗോളാണിത്. ബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതാണ്.

Eng­lish Sum­ma­ry : Ker­ala blasters won match against indi­an navy in durand cup

You may also like this video :

Exit mobile version