കേരള കോൺഗ്രസ്(എം) ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എണീറ്റ് പോകാവുന്നതല്ല രാഷ്ട്രീയമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിലേക്ക് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തുവെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും തങ്ങൾ പോയവരല്ല, പുറത്താക്കപ്പെട്ടതാണ്. പ്രാരംഭഘട്ടം മുതൽ യുഡിഎഫിന്റെ നിലപാടിനൊപ്പം നിന്ന് പ്രവർത്തിച്ചിരുന്ന പാർട്ടിയായിരുന്നു തങ്ങളുടേത്. ആ തീരുമാനത്തോടൊപ്പം നിന്ന നേതാവാണ് കെ എം മാണി. പുറത്താക്കിയപ്പോൾ തങ്ങൾ തീർന്നുപോവുമെന്ന് കരുതിയിരിക്കാം. പക്ഷേ, ഇന്നും നിലനിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഭരണത്തിന്റെ ഭാഗമായ ഒരു പാർട്ടിയെന്ന നിലയിൽ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും അവരുടെ ബുദ്ധിമുട്ടികൾ പരിഹരിക്കാനും ഇടത് മുന്നണിയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണ് കേരളകോൺഗ്രസ് (എം) പാർട്ടിയുടെ ദൗത്യം. ഞങ്ങൾ നിലപാടുകൾക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയപ്രസ്ഥാനമാണ്. ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തങ്ങളെടുത്ത തീരുമാനം ഉചിതമായിരുന്നുവെന്ന് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യക്തമാണെന്നും മന്ത്രി കൂട്ടി ചേർത്തു.
english summary;Kerala Congress (M) is firmly in LDF: Minister Roshi Augustine
you may also like this video;