Site iconSite icon Janayugom Online

കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു

കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വിജയിച്ചതിനെ തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകിയത്.
ലോക്സഭയിൽ ഒരു അംഗം അല്ലെങ്കിൽ നിയമസഭയിൽ അഞ്ച് എംഎൽഎ എന്നിങ്ങനെ ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കുകയുള്ളു. കേരളാ കോൺഗ്രസ് പാർട്ടിക്ക് രണ്ട് എംഎൽഎമാരാണ് നിലവിൽ ഉള്ളത്. ഇതോടെ പാർട്ടിയുടെ ചിഹ്നം സംബന്ധിച്ചും തീരുമാനം ഉണ്ടാവും

Exit mobile version