Site iconSite icon Janayugom Online

മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; പ്രൈവറ്റ് സെക്രട്ടറിക്കും സഹായികൾക്കും പരിക്ക്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്സ് ഓട്ടോ അകമ്പടി വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട മറ്റു വാഹനങ്ങളിൽ ഉള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. 

Exit mobile version