അതിവേഗ റെയില്‍ പാതയ്ക്ക് പകരം റാപ്പിഡ് റെയില്‍ (ആര്‍ആര്‍ടിഎസ്) നടപ്പിലാക്കാൻ സംസ്ഥാന സര്‍ക്കാര്‍. റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കത്തയച്ചിരിക്കുകയാണ്. വിശദമായ പദ്ധതി രേഖ (ഡിപിആര്‍) തയ്യാറാക്കുന്നതിനായി ഫണ്ട് തേടിയാണ് കേന്ദ്രത്തിന് കത്തയച്ചത്. സിൽവർ ലൈനിന് പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്.
അതിവേഗ റെയിലിന് പകരം ഇനി ആർആർടിഎസ്; പുതിയ പദ്ധതിക്കായി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

