ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. മാധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
വിഷയത്തിൽ വിശദീകരണത്തിന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ, ഗുരുവായൂർ നഗരസഭ എന്നിവർ സമയം തേടിയതിനെ തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
English Summary: A rat bit a devotee who was queuing for darshan in Guruvayur; The High Court took up the case on its own initiative
You may also like this video