Site iconSite icon Janayugom Online

പള്ളിക്ക് ഭൂമി പതിച്ചുനൽകിയത് ഒരേക്കറിന് 100 രൂപ നിരക്കിൽ; നടപടി റദ്ദാക്കി ഹൈക്കോടതി

വയനാട്ടിൽ പള്ളിക്ക് ഭൂമി കൈമാറിയ നടപടി റദ്ദാക്കി ഹൈക്കോടതി. മാനന്തവാടി കല്ലോടി സെന്റ് ജോർജ് ഫെറോന പള്ളിക്ക് ഭൂമി കൈമാറിയ നടപടിയാണ് കോടതി റദ്ദാക്കിയത്. 2015ൽ യുഡിഎഫ് സർക്കാരാണ് 5.5 ഹെക്ടർ ഭൂമി പതിച്ച് നൽകിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു കൈമാറ്റം രണ്ട് മാസത്തിനകം ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കണമെന്ന് കോടതി വ്യക്തമാക്കി. വിപണി വില നൽകിയാൽ മാത്രം ഭൂമി വിട്ടുനൽകിയാൽ മതിയെന്നും സമയപരിധിക്കുള്ളിൽ തുക നൽകി വാങ്ങാൻ തയ്യാറാകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ആദിവാസികളടക്കം ഭൂമിക്ക് വേണ്ടി സർക്കാരിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരം ഭൂമി കൈമാറ്റങ്ങളെന്ന് കോടതി വിമർശിച്ചു. ഭൂമി പതിച്ച് നൽകിയ 2015ലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം വിലമതിക്കുന്ന ഭൂമിയാണ് പള്ളിക്ക് 100 രൂപ നിരക്കിൽ സർക്കാർ നൽകിയത്.

Eng­lish Sum­ma­ry: ker­ala high court can­celed the trans­fer of land to wayanad church
You may also like this video

Exit mobile version