Site icon Janayugom Online

പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് കേരള ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ പത്ത് ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്നുo കോടതി. സംസ്ഥാനത്ത് 42337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോൾ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സർക്കാർ പറഞ്ഞു.

എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത് മാറ്റാൻ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാൻ ആർക്കും ധൈര്യമില്ല. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതി. ഏകദേശ കണക്കിൽ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണെന്നും കോടതി കുറ്റപ്പെടുത്തി.

അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ പത്തു ദിവസം കൂടി വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കരുതെന്ന് കോടതി പറഞ്ഞു. കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിച്ചവർ അവ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry : ker­ala high court on flag post ille­gal on roadsides

You may also like this video :

Exit mobile version