Site icon Janayugom Online

താപനില: എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

താപനില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ 38 ഡിഗ്രി വരെയും, തൃശൂർ ജില്ലയിൽ 37 ഡിഗ്രി വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

Eng­lish Sum­ma­ry: ker­ala high temperature
You may also like this video

Exit mobile version