Site iconSite icon Janayugom Online

‘കേരളം വളരുകയാണ്’; ശശി തരൂരിന്റെ ലേഖനത്തിന് പിന്തുണയുമായി കെഎസ് ശബരീനാഥൻ

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണെന്ന ശശി തരൂർ എംപിയുടെ ലേഖനത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥൻ. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്,അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ശബരീനാഥൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കേരളത്തിന്റെ വളർച്ചക്കായി ഒരുമിച്ചു നിൽക്കാം,പക്ഷേ റോമാ നഗരം ഒരു ദിവസം കൊണ്ടു വളർന്നതല്ല എന്നുകൂടി ഓർക്കുന്നത് നല്ലതാണെന്ന് അദ്ദേഹം കുറിച്ചു.

Exit mobile version