ഇന്ത്യയുടെ വിജ്ഞാന കേന്ദ്രമായി മാറാനുള്ള നല്ല സാധ്യത കേരളത്തിനുണ്ടെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കേരളം വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ തീരദേശ മേഖലയിലും സുഗന്ധവ്യഞ്ജന മേഖലയിലും പൊതുജന ബോധവൽക്കരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് വലിയ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ ഫിൻടെക് വ്യവസായത്തിൽ കേരളം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ ബിരുദദാന ചടങ്ങ് ‘ അമോഘ 2’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിവരങ്ങളുടെ കുത്തൊഴുക്കിൽ നിന്ന് വിശ്വസനീയവും യഥാർത്ഥവുമായ വിവരങ്ങൾ വേർതിരിച്ചെടുത്തു കൊണ്ട് ഡിജിറ്റൽ വിപ്ലവത്തെ കൃത്യമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയുടെ അന്യാദൃശ്യമായ വളർച്ചയെ തുടർന്ന് വിവരങ്ങളുടെ വേലിയേറ്റമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ എല്ലാം സത്യമോ വിശ്വസനീയമോ അല്ല. സൃഷ്ടിപരവും പ്രസക്തവും നിയമാനുസൃതവുമായ വിവരം ഏതെന്ന് വിവേചനബോധത്തോടെ കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
English Summary: kerala is nations knowledge center; Nirmala Sitharaman
You may also like this video
You may also like this video