Site iconSite icon Janayugom Online

കേരള നിയമസഭാ ദിനാചരണം 27 ന്

കേരള നിയമസഭാദിനാചരണം 27ന് നടക്കും. രാവിലെ 10 മണിക്ക് നിയമസഭാ സ്പീക്കർ എം ബി രാജേഷ് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും. നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം ആറ് മുതൽ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ രാത്രി 9.30 വരെ നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും.

Eng­lish sum­ma­ry; Ker­ala Leg­isla­tive Assem­bly Day on 27th

You may also like this video;

Exit mobile version