Site icon Janayugom Online

വൈഞ്ജാനിക മലയാളം ത്രിദിന ദേശീയ സെമിനാറിന് മലയാളസർവകലാശാലയിൽ തുടക്കം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ സാഹിത്യരചനാ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക മലയാളം എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാറിന് ആരംഭം കുറിച്ചു. സർവകലാശാല വൈസ്ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷന്റെ അക്കാദമിക വൈഞ്ജാനിക ഗ്രന്ഥത്തിനുള്ള പ്രഥമ പുരസ്കാരം സമർപ്പിക്കുകയും വിവിധ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയും ചെയ്തു. 6,7,8 തീയതികളിലായി ദേശീയ സെമിനാറിൽ വിജ്ഞാനം, ഭാഷ, ലോകം, സമൂഹം, ശാസ്ത്രവിജ്ഞാനം, വൈജ്ഞാനിക മലയാളം സിദ്ധാന്തങ്ങൾക്കുമപ്പുറം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷന്റെ പ്രഥമ അക്കാദമിക വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം തുളു: പാരമ്പര്യവും വീണ്ടെടുപ്പും എന്ന കൃതി രചിച്ച ഡോ. എ എം ശ്രീധരന് സർവ്വകലാശാല വൈസ് ചാൻസിലർ സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിന് സാഹിത്യ രചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷത വഹിക്കുകയും എഴുത്തച്ഛൻ പഠന സ്കൂൾ ഡയറക്ടർ ഡോ. കെ എം അനിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ദേശീയ സെമിനാറിന്റെ കോഡിനേറ്ററായ ഡോ. സി ഗണേഷ് സ്വാഗതം അർപ്പിച്ച ചടങ്ങിൽ ഐക്യുഎസി ഡയറക്ടർ ഡോ. രാജീവ് മോഹൻ ആശംസകൾ അർപ്പിക്കുകയും പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ജോബിൻ ചാമക്കാല നന്ദി പറഞ്ഞു.

Exit mobile version