നമ്മുടെ കേരളം ലോകത്തിനുതന്നെ മാതൃകയാകും വിധം പുരോഗതിയിൽ എത്തുകയാണ്. ഇത്തവണത്തെ കേരളപ്പിറവി ദിനത്തിൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.
കേരളത്തിലെ എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന ഒരു പ്രഖ്യാപനം തന്നെയാണിത്. രാജ്യത്ത് ദാരിദ്ര്യം ഉള്ളപ്പോഴാണ് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനം ആയി മാറുന്നത്. അതുപോലെ എത്രയോ നേട്ടങ്ങളാണ് കേരളം അഭിമാനപൂർവം കൈവരിക്കുന്നത്. ലോകരാജ്യങ്ങൾ വരെ മാതൃകയാക്കുകയാണ് വികസനത്തിന്റെ, മാനവിക ക്ഷേമത്തിന്റെ കേരള മോഡൽ. വിദ്യാഭ്യാസരംഗത്ത് എത്രയോ പുരോഗതികളാണ് കേരളം കൈവരിച്ചത്. മറ്റുള്ള സംസ്ഥാനങ്ങൾക്ക് വരെ മാതൃകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മോഡൽ. എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതും, ഉന്നത നിലവാരത്തിലുള്ള സർക്കാർ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ പുരോഗതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്. ആരോഗ്യ മേഖലയിലും കേരളം കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധേയമാണ്. ആധുനിക സംവിധാനങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, പിഎച്ച്സി മുതൽ ജില്ലാ ആശുപത്രികൾ വരെ അടങ്ങിയ ശക്തമായ ആരോഗ്യ ശൃംഖലയാണ് കേരളത്തിലുള്ളത്. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി ശിശുമരണ നിരക്ക് ഏറ്റവും താഴ്ന്ന സംസ്ഥാനവും കേരളം തന്നെ. ലോകത്ത് എവിടെയും മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് നമ്മുടെ സംസ്ഥാനം കൈവരിക്കുന്നത്. നമ്മുടെ നാട് വികസിക്കുകയാണ്, സാമ്പത്തിക തളർച്ച ഉണ്ടെങ്കിലും സംസ്ഥാനം വളർച്ച കൈവരിക്കുകയാണ്.
കേരളത്തിന് ഒരു റിയൽ സ്റ്റോറി ഉണ്ട് അത് 2018ൽ പ്രളയ സമയത്ത് മാനവികതയുടെ മുഖമായ മലയാളികൾ നടത്തിയ രക്ഷാപ്രവർത്തനമാണ്. കേരളം കൈവരിക്കുന്ന എല്ലാ നേട്ടങ്ങളും തികച്ചും അഭിമാനപൂർവമാണ് നാം വരവേൽക്കുന്നത്. അതേ അഭിമാനത്തോടെ പറയട്ടെ വികസനത്തിന്റെ മാനവികതയുടെ ‘കേരള മോഡൽ’ രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറുകയാണ്. ആ കേരള മോഡൽ എന്നും വലിയ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജൂബിൻ ജോയി
ക്ലാസ്: പ്ലസ് വണ്‍
അഞ്ചൽ ഈസ്റ്റ് സ്കൂൾ
അഞ്ചൽ

