Site icon Janayugom Online

കേരള മോട്ടോർ വെഹിക്കിൾസ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ: സി ശ്യാം പ്രസിഡന്റ്, എ എസ് വിനോദ് ജനറൽ സെക്രട്ടറി

കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം കൊച്ചിയിൽ നടന്നു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

ജെബി എം ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി കോന്നി ജോ. ആർറ്റിഒ സി ശ്യാം (പ്രസിഡന്റ്), പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ എസ് വിനോദ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ജെബി ഐ ചെറിയാൻ (ജോ. ആർറ്റിഒ ചേർത്തല), ടോജോ എം തോമസ് (ആർറ്റിഒ എൻഫോഴ്സ്മെന്റ്, കോട്ടയം) എന്നിവരും ട്രഷറർ ആയി എ. താഹിറുദ്ധീൻ (എംവിഐ, അങ്കമാലി) എന്നിവരെയും തെരഞ്ഞെടുത്തു.

സെക്രട്ടറിമാർ: കെ ബിജുമോൻ, എ കെ രാജീവൻ, എം വിജയൻ, ടി ഹരികുമാർ. മേഖലാ സെക്രട്ടറിമാർ: ജഗൻലാൽ (ഉത്തരമേഖല), പി എം അപ്പു (മധ്യമേഖല), എൻ വിനോദ്കുമാർ (മധ്യമേഖലാ), കെ ദിലീപ് (ദക്ഷിണ മേഖല).

Eng­lish summary;Kerala Motor Vehi­cles Gazetted Offi­cers Association

You may also like this video;

Exit mobile version