പട്ടാര്യ, ശാലിയ, ദേവാംഗ എന്നീ സമുദായങ്ങളുടെ ഏക സംസ്ഥാന സംഘടനയായ കേരള പത്മശാലിക സംഘത്തിന്റെ 43-ാമത് താലൂക്ക് വാർഷികം സംസ്ഥാന പ്രസിഡന്റ് പി വിശ്വംഭരൻ പിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഒ എൻ മോഹനൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം നടൻ വിഷ്ണുപ്രസാദ് നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സോമനാഥപിള്ള, സംസ്ഥാന ഖജാൻജി പി പ്രദീപ്കുമാർ, കൃഷ്ണദാസൻപിള്ള, ശശിധരൻ പിള്ള, കെ ദേവരാജൻ പിള്ള, എസ് ഗോപാലകൃഷ്ണപിള്ള, അജിതകുമാരി, സീജ, ജി ശശിധരൻപിള്ള, മധുസൂദനൻ എന്നിവർ സംസാരിച്ചു.
English Summary: Kerala Padmashalika Sangam Annual Day

