Site icon Janayugom Online

കേരള പാണിനി അക്ഷരശ്ലോക 
സമിതി വാർഷിക സമ്മേളനം

കേരള പാണിനി അക്ഷരശ്ലോക സമിതി 30-ാമത് വാർഷിക സമ്മേളനം മാവേലിക്കര എ ആർ രാജരാജവർമ്മ സ്മാര ശാരദാമന്ദിരത്തിൽ നടന്നു. കേരള ഫോക്ലാർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി ജെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു. കേരള സർവ്വകലാശാല സംസ്കൃത വിഭാഗം മുൻ മേധാവി പ്രൊഫ എം മുരളീധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പാണിനി പത്രിക മുരളീധരൻ തഴക്കര ജോർജ്ജ് തഴക്കരയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. എ ആർ സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. ആർ ആർ സി വർമ്മ ആശംസാപ്രസംഗം നടത്തി. എ ആർ സ്മാരക സമിതി സെക്രട്ടറി വി ഐ ജോൺസൻ സമ്മാനദാനം നിർവ്വഹിച്ചു.

ഏവൂർ ലക്ഷ്മി, കെ രാമവർമ്മ രാജ, പി വിജയകുമാരിയമ്മ എന്നിവരെ ആദരിച്ചു. കേരള സർവ്വകലാശാല ബി എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ ബി. ലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു. സമിതി സെക്രട്ടറി ജെ ഉണ്ണികൃഷ്ണക്കുറുപ്പ് സ്വാഗതവും സമിതി ട്രഷറർ കെ ജനാർദ്ദനക്കുറുപ്പ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന അക്ഷരശ്ലോക സമ്മേളനം കുറത്തികാട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ രാമവർമ്മരാജ അധ്യക്ഷത വഹിച്ചു. വേലൂർ പരമേശ്വരൻ നമ്പൂതിരി, ബി വിജയൻ നായർ നടുവട്ടം, കമല പ്രഭാകരൻ എന്നിവർ സംസാരിച്ചു. സാഹിത്യ സമ്മേളനം സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സമിതി ഉപാധ്യക്ഷൻ ഹരിദാസ് പല്ലാരിമംഗലം അധ്യക്ഷത വഹിച്ചു. പ്രൊഫ. വി രാധാമണികുഞ്ഞമ്മ, ഡി സുഭദ്രകുട്ടിയമ്മ എന്നിവർ സംസാരിച്ചു. തുടർന്ന് അഖിലകേരള അക്ഷരശ്ലോക മത്സരങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയും നടന്നു.

Eng­lish Sum­ma­ry: Ker­ala Pani­ni Aksharshlo­ka Sami­ti Annu­al Conference

Exit mobile version