Site icon Janayugom Online

മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് യുവതി, വില്ലനായത് ഫോണിലെ ലോണ്‍ ആപ്പ്

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേരളാ പൊലീസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് വീട്ടമ്മയായ യുവതി നേരിട്ട അനുഭവത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

സ്റ്റേഷനിലെത്തിയ യുവതി പരാതി പറയാൻ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട വനിതാ പൊലീസുദ്യോഗസ്ഥ
അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു. തുടർന്ന് യുവതി സംഭവം വിശദമാക്കുകയായിരുന്നു. എന്നാല്‍ യുവതിയോട് വൈരാ​ഗ്യമുള്ള ആരും അല്ലായിരുന്നു കൃത്യത്തിന് പിന്നിൽ. മറിച്ച് സുഹൃത്തിന്റെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ലോൺ ആപ്പ് ആയിരുന്നു വില്ലൻ.

നിരവധി ആളുകളാണ് ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീഴുന്നത്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഒരു താക്കീത് എന്നോണം പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

Eng­lish Sum­ma­ry: ker­ala police about loan apps
You may also like this video

Exit mobile version