Site iconSite icon Janayugom Online

വീടു പൂട്ടിപോകുന്നവര്‍ ആപില്‍ വിവരം നല്‍കിയാല്‍ സുരക്ഷയൊരുക്കാമെന്ന് പൊലീസ്

ഓണാഘോഷത്തിന് വീടുപൂട്ടി യാത്രപോകുന്നവര്‍ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയിച്ചാല്‍ അധിക സുരക്ഷ ഉറപ്പു വരുത്താമെന്ന് കേരളാ പൊലീസ്. വീടുകള്‍ക്ക് സമീപം പൊലീസ് സുരക്ഷയും പെട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. പോല്‍ ആപ് എന്ന കേരളാ പൊലീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സര്‍വ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം.

നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും. 2020 ല്‍ നിലവില്‍ വന്ന ഈ സംവിധാനം ഇതുവരെ 2945 പേര്‍ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 450 പേരാണ് വീടുപൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; ker­ala police can pro­vide secu­ri­ty if peo­ple who lock their hous­es pro­vide infor­ma­tion on the app

You may also like this video;

Exit mobile version