Site iconSite icon Janayugom Online

ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് : മതസ്പര്‍ദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്

diarydiary

ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണം നടന്നുവരികയാണ്.

മതസ്പർധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Eng­lish Sum­ma­ry: police warn­ing on elethur train fire case fake social­me­dia post
You may also like this video

Exit mobile version