Site iconSite icon Janayugom Online

വംശനാശം വന്നെന്ന് കരുതിയതാണ്: പൂവാല ശല്യത്തിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ്

സ്കൂൾ കോളേജ് പരിസരങ്ങളിൽ പൂവാല ശല്യം വര്‍ധിച്ചതായി പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കേരളാ പോലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. പൂവാല ശല്യം ഉണ്ടായാൽ ഉടനടി പൊലീസിൽ അറിയിക്കണമെന്ന പോസ്റ്റാണ് തമാശ കലർന്ന കാർട്ടൂണ്‍ ചിത്രത്തോടൊപ്പം കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

“സ്കൂൾ കോളേജ് പരിസരങ്ങളിൽ കോറോണക്ക് ശേഷം വീണ്ടും “പൂ“വാലശല്യം ആരംഭിച്ചിട്ടുള്ളതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട് .ഇത്തരക്കാരെ പൂട്ടാൻ പട്രോളിംഗ് ഉൾപ്പെടെയായി പോലീസ് സജ്ജമാണ്. ശല്യം ഉണ്ടായാൽ ഉടൻ 112 ൽ ബന്ധപ്പെടുക”.

വംശനാശം വന്നെന്ന് കരുതിയതാണ്, സ്‌കൂളും കോളേജും തുറന്നതോടെ വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇത്തരക്കാരുടെ ശല്യമുണ്ടായാൽ ഉടൻ തന്നെ തങ്ങളെ അറിയിക്കുക. പൂവാല ശല്യം ഉണ്ടായാൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ അറിയിപ്പ്.

Eng­lish Sum­ma­ry: Police said strict action will be tak­en against nuisance
You may also like this video

Exit mobile version