Site iconSite icon Janayugom Online

കേരള പൂരക്കളി അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള പൂരക്കളി അക്കാദമി 2024 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ആണ്ടോൾ ബാലകൃഷ്ണൻ പണിക്കരും (കരിന്തളം) ഫെലോഷിപ്പിന് എം വി കുഞ്ഞിരാമൻ പണിക്കരും (ചാത്തമത്ത്) അര്‍ഹരായി.

അവാർഡ് ജേതാക്കള്‍: കുഞ്ഞിക്കണ്ണൻ നാണിയിൽ, രാഘവൻ പുതിയപുരയിൽ, കണ്ണൻ തങ്കയം, കിഴക്കേപുരയിൽ അമ്പു കടന്നപ്പള്ളി, ശശീന്ദ്രൻ എം വി ഉപ്പിലക്കൈ, കെ വി കൃഷ്ണൻ ഒളവറ, നാരായണൻ വെളിച്ചപ്പാടൻ അടോട്ട്, ബാലൻ കെ കാഞ്ഞങ്ങാട് സൗത്ത്, പി പി നാരായണൻ മടിക്കുന്ന്, നാരായണൻ സി സി പാലായി, ടി ടി വി കുഞ്ഞിക്കണ്ണൻ കരിവെള്ളൂർ, വൈക്കത്ത് രാഘവൻ-വയലപ്ര, തുരുത്തിപ്പള്ളി രാമദാസൻ പണിക്കർ, കാനക്കീൽ കമലാക്ഷൻ പണിക്കർ- ഇളമ്പച്ചി തൃക്കരിപ്പൂർ, എൻ കുഞ്ഞിക്കണ്ണൻ‑മീൻ കടവ്, കാരിയിൽ, ചെറുവത്തൂർ, കെ അമ്പാടിക്കുഞ്ഞി-പലോത്ത് കയ്യൂർ, ടി വി കൃഷ്ണൻ‑പിലിക്കോട് ചെറുവത്തൂർ, തായമ്പത്ത് ഗോവിന്ദൻ കുഞ്ഞിമംഗലം, എം വി കരുണാകരൻ വെള്ളൂർ, മുത്തുപ്പണിക്കർ-ഹരിപുരം, എൻ ജനാർദ്ദനൻ കോരൻപീടിക, കൃഷ്ണൻ പണിക്കർ കാറഡുക്ക, കല്ല്യോട്ട് നാരായണൻ പണിക്കർ-കല്ല്യോട്ട്.

അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, ഫോക്‌ലോർ അക്കാദമി സെക്രട്ടറിയും പൂരക്കളി അക്കാദമി അംഗവുമായ എ വി അജയകുമാർ, കേരള പൂരക്കളി അക്കാദമി മെമ്പറും പൂരക്കളി പണിക്കരുമായ വിപിൻ പണിക്കർ എന്നിവർ അംഗങ്ങളും കേരള പൂരക്കളി അക്കാദമിയുടെ സെക്രട്ടറി വി പി മോഹനൻ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ടി ഐ മധുസൂദനൻ എംഎല്‍എ, പൂരക്കളി അക്കാദമി ചെയർമാനും മുൻ എംഎൽഎയുമായ കെ കുഞ്ഞിരാമൻ, അക്കാദമി സെക്രട്ടറി വി പി മോഹനൻ, അക്കാദമി മെമ്പർമാരായ വിപിൻ പണിക്കർ, സന്തോഷ് പാലായി എന്നിവര്‍ പങ്കെടുത്തു.

Exit mobile version