Site icon Janayugom Online

വിമാന ടിക്കറ്റ് നിരക്കിലെ വർധന ചോദ്യം ചെയ്ത് കേരള പ്രവാസി അസോസിയേഷൻ ഡൽഹി ഹൈക്കോടതിയിൽ

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്കില്‍ കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ കേരള പ്രവാസി അസോസിയേഷന്റെ റിട്ട്. ഹർജി.

ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം ‑135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന ചട്ടമാണ് വ്യോമയാന നിയമത്തിലെ 135ാം ചട്ടം. എന്നാൽ വിദേശ രാജ്യത്തേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും വിദേശകമ്പനികളുടെയും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചിയിക്കാൻ സർക്കാരിനാകുമെന്നും ഇതിന് കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരള പ്രവാസി അസോസിയേഷനായി പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജിക്കാർ. ഡല്‍ഹിയിലെ കെഎംഎൻപി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്.

Eng­lish summary;Kerala Pravasi Asso­ci­a­tion has chal­lenged the increase in air tick­et prices in the Del­hi High Court

You may also like this video;

Exit mobile version