Site icon Janayugom Online

പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്: പി പി സുനീർ

തിരൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധം കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്യുന്നു

പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി സുനീർ. കേന്ദ്രസർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾക്കെതിരെ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ നാട്ടിലേക്ക് തിരിച്ച് വന്ന പ്രവാസികൾ വിദേശത്തേക്ക് തിരിച്ച് പോവാനൊരുങ്ങുമ്പോൾ അവരെ സഹായിക്കുന്നതിന് പകരം വിമാന കമ്പനികൾക്ക് കൊള്ളയടിക്കുന്നതിനായുള്ള സൗകര്യമാണ് കേന്ദ്രസർക്കാർ ചെയ്തു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യാ വില്പന പുനഃപരുശോധിക്കുക, പാസഞ്ചർ ട്രയിൻ പുനസ്ഥാപിക്കുക, ഫ്ലാറ്റ്ഫോം ടിക്കറ്റ് ചാർജ് കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ഇ വി ബഷീർ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, ജില്ല അസി. സെക്രട്ടറി ഇ സൈതലവി, പി കുഞ്ഞിമൂസ, അഡ്വ. കെ ഹംസ, കെ പുരം സദാനന്ദൻ, ഫസലുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ഡിബോണ നാസർ, സലാഹുദ്ദീൻ, പി മുഹമ്മദ്, കെ പി ഹരീഷ്കുമാർ, സക്കറിയ, അയൂബ് വേളക്കാടൻ, റിയാസ് തിരൂർ, ഇസ്മായിൽ ആച്ചിക്കുളം, രാജു കുറ്റൂർ, പ്രകാശൻ കുറ്റൂർ, അയൂ വേളക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version