Site iconSite icon Janayugom Online

കേരള പ്രീമിയര്‍ ലീഗ്: ഗോൾഡൻ ത്രെഡ്സ് ചാമ്പ്യൻമാർ; കെഎസ്ഇബിയെ രണ്ട് ഗോളിന് തോൽപ്പിച്ചു

അധികസമയത്തെ രണ്ട് സുന്ദരഗോളിൽ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോൾഡൻ ത്രെഡ്സ് രാംകോ കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ അജയ് അലക്സിന്റെയും (109), ഇസ്ഹാഖ് നുഹു സെയ്ദുവിന്റെയും (120) ഗോളുകളിലാണ് കൊച്ചി ആസ്ഥാനമായ ഗോൾഡൻ ത്രെഡ്സ് കിരീടം ചൂടിയത്. 

നിശ്ചിതസമയം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോഴാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കെപിഎൽ വരുന്നതിന് മുമ്പ് 2012ൽ സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻമാരായിരുന്നു ത്രെഡ്സ്. നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗിൽ മത്സരിച്ചത്. ആകെ 113 കളികൾ. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്ട്രൈക്കര്‍ നുഹു സെയ്ദ് ഗോൾഡൻ ബൂട്ടിന് അർഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി. 

Eng­lish Summary:Kerala Pre­mier League: Gold­en Threads Cham­pi­ons; They defeat­ed KSEB by two goals
You may also like this video

Exit mobile version