Site icon Janayugom Online

കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുമെന്ന് ഇ പി ജയരാജന്‍

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിഷേധം. ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് ‍ഡല്‍ഹി ജന്ദര്‍മന്ദിറിന് മുന്നിലാണ് പ്രതിഷേധ പ്രകടനം.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പ്രതിപക്ഷത്തിനും ക്ഷണമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും പ്രക്ഷോഭ വിവരം അറിയിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഡിഎഫ് എംപിമാരും എംഎല്‍എമാരും കൂടി പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എട്ടാം തീയതി വൈകിട്ട് 4 മുതല്‍ 6 മണിവരെ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തും. കേരള ജനതയുടെ വികാരമായി പ്രതിഷേധം മാറണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എല്ലാ മേഖലയിലെയും എല്ലാ വിഭാഗം ആളുകളെയും അണിചേര്‍ക്കും. കേരളമാകെ ഡല്‍ഹി പ്രക്ഷോഭ സന്ദേശം എത്തിക്കും. വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

Eng­lish Summary:
Ker­ala protests in Del­hi against Cen­tre; EP Jayara­jan said that Chief Min­is­ter and Min­is­ters will attend

You may also like this video:

Exit mobile version