Site iconSite icon Janayugom Online

നാളെ നടത്താനിരുന്ന പിഎസ്‍സി പരീക്ഷ മാറ്റി

പൊതുപണിമുടക്ക് കണക്കിലെടുത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ (പിഎസ്‍സി) ഫെബ്രുവരി 12ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി. ഇന്‍ഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള ഓണ്‍ലൈൻ പരീക്ഷയാണ് മാറ്റിയത്. ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‍സി അറിയിച്ചു.

Exit mobile version