Site iconSite icon Janayugom Online

ഒക്ടോബറില്‍ കേരളത്തിലുണ്ടായത് 120 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴ

കഴിഞ്ഞ 126 വര്‍ഷത്തിനിടയില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് ഈ വര്‍ഷം കേരളത്തില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷത്തില്‍ തന്നെ മൂന്ന് അവസരങ്ങളിലായി കേരളത്തില്‍ ശക്തമായ മഴയുണ്ടായതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ പി എസ് ബിജു പറഞ്ഞു. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിന് ലഭിച്ചത് 589.9 മില്ലിമീറ്റര്‍ മഴയാണ്. ഇത് 1901 വര്‍ഷത്തില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കുന്നു. സാധാരണ സെപ്റ്റംബറില്‍ അവസാനിക്കേണ്ട തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 വരെ കേരളത്തില്‍ വന്‍തോതില്‍ മഴ പെയ്തു. ഇത് അവസാനിച്ചതോടെ വടക്ക്-കിഴക്കന്‍ കാലവര്‍ഷവും സജീവമായതാണ് വലിയ തോതില്‍ മഴ ഉണ്ടാകാന്‍ കാരണമായത്. 

കാലവര്‍ഷത്തോടനുബന്ധിച്ച് ജൂണ്‍-ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്ത് കുറഞ്ഞമഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ്- സെപ്റ്റംബറിലും ലഭിച്ച അധികമഴയ്ക്ക് ശേഷമാണ് അളവ് സാധാരണ നിലയിലേക്കെത്തിയത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് അധിക മഴ ലഭിച്ചതെന്നും പി എസ് ബിജു പറഞ്ഞു.
2021 മുമ്പ് ഒക്ടോബറില്‍ 500 മില്ലീമീറ്ററിലധികം മഴ ലഭിച്ചത് 1932,1999, 2002 വര്‍ഷങ്ങളിലാണ്. യഥാക്രമം 534.2, 567.9, 511.7 മില്ലിമീറ്റര്‍ വീതം മഴയാണ് ഈ വര്‍ഷങ്ങളില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിച്ചത്. കഴിഞ്ഞ 120 വര്‍ഷത്തിനിടെ ഒക്ടോബറില്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് 1989ല്‍ ആണ്, 100 മില്ലിമീറ്റര്‍. സാധാരണ ഗതിയില്‍ ഒക്ടോബര്‍ മാസത്തില്‍ 200 മുതല്‍ 400 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്.
eng­lish summary;Kerala received the heav­i­est rain­fall in 120 years in October
you may also like this video;

Exit mobile version