64-ാമത് കേരള സ്കൂൾ കലോത്സവ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പിന്റെ ഘോഷയാത്ര കാസർകോട് മൊഗ്രാലിൽ എകെഎം അഷ്റഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് ബിൽഖീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, ഡിഡിഇ ഇൻ ചാർജ് സത്യഭാമ, വിഎച്ച്എസ് സി അസി. ഡയറക്ടർ ഉദയകുമാരി, കാസർകോട് ഡിഇഒ അനിത, പ്രിൻസിപ്പൽ വി എസ് ബിനി, ഹെഡ് മാസ്റ്റർ ജെ ജയറാം, വാർഡ് മെമ്പർ ജമീല ഹസൻ, പിടിഎ പ്രസിഡന്റ് ലത്തീഫ് കൊപ്പളം, ജാഥാ ക്യാപ്റ്റൻ ഗിരീഷ് ചോലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ സ്വീകരണ കേന്ദ്രമായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് സി എച്ച് കുഞ്ഞമ്പു എം എൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ സി ടി അഹമ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്ര ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണത്തിനു ശേഷം കണ്ണൂർ ജില്ലയിലേക്ക് കടന്നു.

