Site iconSite icon Janayugom Online

കേരള സ്കൂൾ ഒളിംപിക്സ്: ചാമ്പ്യന്മാരാകുന്ന ജില്ലക്ക് ഇത്തവണ മുതൽ 117.5 പവന്റെ സ്വർണക്കപ്പ്

കേരള സ്കൂൾ ഒളിംപിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനിക്കും. 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പ് ആണ് ഇത്തവണ മുതൽ മുഖ്യമന്ത്രി സ്കൂൾ ഒളിംപിക്സിലെ ചാമ്പ്യന്മാർക്ക് നല്‍കുക. സ്വർണക്കപ്പ് നിർമിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു അനുമതി നൽകി.

ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്. സംസ്​ഥാന സ്കൂൾ കലോത്സവ മാതൃകയിലാണ്​ കായികമേളക്കും സ്വർണക്കപ്പ്​ സമ്മാനിക്കുക. സ്വർണക്കപ്പ് നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള തുകയും ബാക്കി ആവശ്യമായി വരുന്ന തുക സ്പോൺസർഷിപ്പിലൂടെയും കണ്ടെത്തുമെന്നാണ് അറിയിച്ചത്.

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഗൾഫിൽ സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പെൺകുട്ടികൾകൂടി കായികമേളയുടെ ഭാഗമാകും. കഴിഞ്ഞ വർഷം ഗൾഫ്​ സ്കൂളുകളെ ഉൾപ്പെടുത്തിയപ്പോൾ ആൺകുട്ടികൾ മാത്രമാണ് പ​ങ്കെടുത്തത്​. കൂടാതെ 1500 ഭിന്നശേഷി വിദ്യാർഥികളും മേളയുടെ ഭാഗമാകും. മത്സരങ്ങൾക്ക്​ 17 ഗ്രൗണ്ടുകളാണ്​ ആവശ്യമായി വരുക​. പരിശീലനത്തിനുൾ​പ്പെടെ 22 ഗ്രൗണ്ടുകൾ​ കണ്ടെത്തും. ഭാഗ്യചിഹ്​നവും തീം സോങ്ങും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Exit mobile version