സംസ്ഥാനത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസിന് തുടക്കം കുറിക്കുക. നാളെ കാസർകോടു നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോടു നിന്നും രണ്ടാം വന്ദേഭാരത് സർവീസ് നടത്തും.
8 മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കുമായി വേണ്ടിവരും. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് എ സി ചെയർകാറിന് 1515 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. എക്‌സിക്യൂട്ടീവ് ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്.
ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും. രാവിലെ ഏഴിന് കാസർകോടു നിന്ന് ‑തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് (20631) പുറപ്പെടും. കാസർകോട് വന്ദേഭാരത് (20632) തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് (20631) ചൊവ്വാഴ്‌ചകളിലും സർവീസ് നടത്തില്ല.
English Summary: kerala second vande bharat service today
You may also like this video