അബുദബി കേരള സോഷ്യൽ സെന്റർ (കെ എസ് സി) കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വി പി കൃഷണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിന് ശേഷമാണ് 16 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വലിയ വളപ്പിൽ വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
എ കെ ബീരാൻ കുട്ടി (പ്രസി.), റോയ് ഐ വർഗീസ് (വൈസ് പ്രസി.), സത്യൻ കെ (ജന. സെക്ര.), ഷെബിൻ പദ്മരാജൻ (ട്രഷ.). ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭി ലാഷ് തോമസ് തറയിൽ, ശ്രീകാന്ത് പോക്കടത്ത്, റഫീഖ് അലി കാളിയത്ത്, റഫീഖ് ചാലിൽ, പി എം സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി കെ എ, റെജിലാൽ കോക്കാടൻ, സുൽഫക്വർ വട്ടിപ്പറമ്പിൽ (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളിൽ നിന്നും കമ്മിറ്റിയുടെ വിവിധ ചുമതലക്കാരെ തിരഞ്ഞെടുക്കുക.
ശക്തി തീയേറ്റേഴ്സ്, യുവ കലാസാഹിതി, ഫ്രണ്ട്സ് എ ഡി എം എസ് എന്നീ മൂന്ന് സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റിയാണ് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ മാനേജ്മെന്റ് കമ്മിറ്റി.
എ കെ ബീരാൻ കുട്ടി ഇതിനുമുമ്പും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യവിഭാഗം സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവകലാസാഹിതി പ്രതിനിധിയായ റോയ് ഐ വര്‍ഗീസ് കഴിഞ്ഞ രണ്ട് കമ്മിറ്റിയിലും വൈസ് പ്രസിഡന്റായിരുന്നു. ഷെറിന്‍ വിജയന്‍ സ്വാഗതവും സത്യന്‍ കെ നന്ദിയും പറഞ്ഞു.
English Summary: Kerala Social Centre: AK Biran Kutty President, Roy I Varghese Vice President
You may also like this video