Site iconSite icon Janayugom Online

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബി2ജി ഉച്ചകോടി നാളെ

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ മികച്ച ഉല്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് അതിവേഗം പ്രയോജനപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ടു ഗവൺമെന്റ് (ബി2ജി) ഉച്ചകോടി നാളെ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടിയിൽ ചീഫ് സെക്രട്ടറി വി പി ജോയ് അധ്യക്ഷനാകും. ‘സ്റ്റാർട്ടപ്പ് സംഭരണം: കേരള മാതൃക’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.

സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള രാജ്യത്തെ മികച്ച സംഭരണ മാതൃകകൾ സ്റ്റാർട്ടപ്പുകൾക്ക് മനസിലാക്കാൻ ഉച്ചകോടി വേദിയൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു. സർക്കാർ വകുപ്പുകൾക്കാവശ്യമായ നൂതന ഉല്പന്നങ്ങളും സേവനങ്ങളും സ്റ്റാർട്ടപ്പുകൾക്ക് അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. https: //pps. star­tup­mis­sion. in/ എന്ന ലിങ്കിലൂടെ ഉച്ചകോടിയിൽ രജിസ്റ്റർ ചെയ്യാം.

Eng­lish summary;Kerala Start­up Mis­sion B2G Sum­mit tomorrow

You may also like this video;

Exit mobile version