ഗുവാഹട്ടിയില്‍ നടക്കുന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന, കേരള സ്റ്റേറ്റ് ജൂനിയര്‍ ടീമിനെ തൃശൂരിന്റെ എം ആര്‍ അശ്വനി നയിക്കും. പാലക്കാടിന്റെ ആര്‍ അഖിലയാണ് വൈസ് ക്യാപ്റ്റന്‍. ജിജിനു വേണു എസ് കാസര്‍ഗോഡ്, നടാഷ മനോജ്കുമാര്‍ കോഴിക്കോട്, അലീന ജെയിംസ് തൃശൂര്‍ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. അഞ്ജന കെ (പാലക്കാട്), അക്‌സാ മാത്യു, സാനിയ വി എസ് (തൃശൂര്‍) ആന്‍ ബാബു (എറണാകുളം) ഷിജിന ജോസഫ് (കാസര്‍ഗോഡ്) നിഥില കെ സി (വയനാട്) എന്നിവരാണ് പ്രതിരോധ നിരക്കാര്‍.
ഹൃദിക് വി ഷിജു (കോഴിക്കോട്) ലിയാ ജോസ് (വയനാട്) നീഹാ ഗില്‍ബര്‍ട്ട്, ഗൗരി കൃഷ്ണാ എസ്, അലീന ടോണി (തൃശൂര്‍) അഞ്ജിത പ്രദീപ് കെ (കണ്ണൂര്‍) ഷംല എം (കോഴിക്കോട്), അഖില ആര്‍ വൈസ് ക്യാപ്റ്റന്‍ (പാലക്കാട്) എന്നിവരാണ് മധ്യനിരയിലുള്ളത്. അപര്‍ണ കെ ആര്‍ (പാലക്കാട്), അശ്വിനി എം.ആര്‍ ക്യാപ്റ്റന്‍ (തൃശൂര്‍) ഷില്‍ജി ഷാജി (കോഴിക്കോട്) എന്നിവര്‍ മുന്നേറ്റ നിരയില്‍ കളിക്കും. നെജുമുനിസ എം (എഎഫ്‌സി ലൈസന്‍സ് മലപ്പുറം) ആണ് ഹെഡ് കോച്ച്. ശാന്തകുമാരി (എറണാകുളം) ആണ് ലേഡി മാനേജര്‍. ഡേവിസ് പി എം (കൊല്ലം) മാനേജരും ഡോളി ജോയി (ആലപ്പുഴ) ഫിസിയോയും ആണ്. നാഗാലാന്‍ഡ്, ലഡാക്ക്, പഞ്ചാബ് ടീമുകള്‍ ഉള്‍പ്പെടുന്ന ഇ ഗ്രൂപ്പിലാണ് കേരളം. കേരളം പഞ്ചാബിനെ ജൂണ്‍ 22‑നും നാഗാലാന്‍ഡിനെ 24‑നും ലഡാക്കിനെ 26‑നും നേരിടും.
English Summary: Kerala State Junior Team: Ashwini MR Captain
You may like this video also