Site iconSite icon Janayugom Online

കേരള സ്റ്റോറി സംഘ്പരിവാർ അജണ്ടയുടെ ഭാഗം; പൊതുസമൂഹം തള്ളിക്കളയണമെന്ന് രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക പ്രവർത്തകർ

കേരളത്തിന്റെ സൗഹാർദ്ദാന്തരീക്ഷത്തെയും പുരോഗമന മൂല്യങ്ങളെയും നിരാകരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന കേരള സ്റ്റോറിയെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും രാഷ്ട്രീയ,സാമൂഹ്യ,കലാ,സാംസ്കാരിക രംഗത്തെ പ്രമുഖർ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചിത്രം സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. കേരളത്തിൽ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി മുതലെടുക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ തുടർച്ചയുടെ ഭാഗമാണിതും. വിവിധ അന്വേഷണ ഏജൻസികളും കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞ ലൗ ജിഹാദിനെ പുനരാനയിക്കുകയും സാമുദായികാന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്രമേയത്തെ ചലച്ചിത്രത്തിന്റെ പേരിൽ അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Ker­ala Sto­ry Part of Sangh Pari­var Agen­da; Polit­i­cal, social and cul­tur­al work­ers should reject the gen­er­al public

You may also like this video

Exit mobile version