Site iconSite icon Janayugom Online

കേരള-തമിഴ്‌നാട് സംയുക്തസേന വനപ്രദേശങ്ങളില്‍ പരിശോധന നടത്തി

ക്രിസ്മസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കേരളാ-തമിഴ്‌നാട് എക്‌സൈസ്, വനം പൊലീസ് എന്നി സംയുക്ത സേനവിഭാഗങ്ങളുടെ നേത്യത്വത്തില്‍ വനാര്‍ത്തിയില്‍ പ്രത്യേക പരിശോധനയും കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയും നടത്തി.  ഉടുമ്പന്‍ചോല എക്സൈസ് സര്‍ക്കിള്‍, റെയിഞ്ച് ഓഫീസുകള്‍, പുളിയന്‍മല ഫോറെസ്റ്റ് സ്റ്റേഷന്‍, കമ്പം വെസ്റ്റ് ഫോറെസ്റ്റ് റേഞ്ച് ഓഫീസ്, കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍, തമിഴ്‌നാട് പോലീസ് എന്നിയുടെ സംയുക്തസേനയാണ്  കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയും അതിര്‍ത്തി വന പ്രദേശങ്ങളില്‍ പ്രത്യേക പരിശോധന നടത്തിയത്.

ക്രിസ്മസ്-ന്യു ഇയര്‍ എന്നിവയോടനുബന്ധിച്ച് കോട, കഞ്ചാവ്, അടക്കമുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും വര്‍ദ്ധിക്കുവാനുള്ള സാധ്യതയുള്ളത് തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തി വനമേഖലയിലും ചെക്ക് പോസ്റ്റ് പരിശോധനയും നടത്തിയത്.  എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സന്തോഷ്‌കുമാറിന്റെ നേതൃത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മനൂപ് വി പി, പി കെ സുരേഷ്, പോലീസ് ഇന്‍സ്പെക്ടര്‍ അശോകന്‍, തമിഴ്‌നാട് ഫോറെസ്റ്റര്‍മാരായ രാജാശേഖരന്‍, ലിയാഘത് അലിഖാന്‍,എം രാജു, കേരള ഫോറെസ്റ്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസര്മാരായ സജി ടി കെ, എം സതീശന്‍, തമിഴ്‌നാട് പോലീസിലെ രുദ്രമൂര്‍ത്തി,മഹാദേവന്‍എന്നിവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; Ker­ala-Tamil Nadu Joint Forces inspect for­est areas

you may also like this video;

Exit mobile version