2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദർശകരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ ‘സിമിലർ വെബ്ബിന്റെ’ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഈ നേട്ടം കൈവരിച്ചത്. ഭാരത സർക്കാരിന്റെ ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ വെബ്സൈറ്റിനെ പോലും പിന്നിലാക്കിയാണ് കേരളത്തിന്റെ ഈ മുന്നേറ്റം.
ഇതുകൂടാതെ, യാത്രാ ടൂറിസം സൈറ്റുകളുടെ ആഗോള റാങ്കിങ്ങിൽ കേരള ടൂറിസം വെബ്സൈറ്റ് രണ്ടാം സ്ഥാനത്തുണ്ട്. തായ്‌ലൻഡ് ടൂറിസമാണ് ഈ വിഭാഗത്തിൽ ഒന്നാമത്. 9987 പോയിന്റുകളോടെയാണ് ആഗോള റാങ്കിങ്ങിൽ കേരളത്തിന്റെ രണ്ടാം സ്ഥാനത്തെത്തിയത്. ‘ടൂറിസം ഇൻഡസ്ട്രി’ എന്ന വിഭാഗത്തിലും 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം വിയറ്റ്നാം, ഇൻക്രെഡിബ്ൾ ഇന്ത്യ, ഇന്തോനേഷ്യ എന്നിവയാണുള്ളത്.

