Site iconSite icon Janayugom Online

കേരള സര്‍വകലാശാല യുവജനോത്സവം ഈ മാസം 23 മുതല്‍

university festivaluniversity festival

കേരള സർവകലാശാല യൂണിയൻ യുവജനോത്സവം ഈ മാസം 23 മുതൽ 27 വരെ കൊല്ലത്ത് നടക്കുമെന്ന് ഭാരവാഹികൾ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. യുവജനോത്സവത്തിന്റെ ലോഗോ, സുജിത്ത് വിജയൻപിള്ള എം.എൽ.എ. പ്രകാശനം ചെയ്തു. പ്രധാന വേദിയായ കൊല്ലം ശ്രീനാരായണ കോളേജ് ഉൾപ്പടെ കൊല്ലം നഗരത്തിലെ ആറ് കാമ്പസുകളിലെ ഒമ്പത് വേദികളിലായി 103 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

300 കലാലയങ്ങളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. സംഘാടകസമിതി ജനറൽ കൺവീനർ അനന്തു പി, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ അനിലരാജു തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Ker­ala Uni­ver­si­ty Youth Fes­ti­val from the 23rd of this month

You may like this video also

Exit mobile version