Site iconSite icon Janayugom Online

കേരളവര്‍മ കോളജ് റീകൗണ്ടിങ്; എസ്എഫ്ഐയ്ക്ക് ജയം

ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിം​ഗിൽ എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധന് വിജയം. അനിരുദ്ധന്‍ മൂന്ന് വോട്ടുകള്‍ക്ക് ജയിച്ചു. ഹൈക്കോടതി നിര്‍‍ദേശപ്രകാരമാണ് റീകൗണ്ടിങ് നടത്തിയത്. കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ 889 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധൻ 892 വോട്ടും നേടി.

കഴിഞ്ഞ ദിവസം ചെയർമാൻ സ്ഥാനാർത്ഥികളും വിദ്യാർത്ഥി സംഘടനാപ്രതിനിധികളുടെയും യോഗം ചേർന്നാണ് വോട്ടെണ്ണൽ തീരുമാനിച്ചത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ.

Eng­lish Sum­ma­ry: Ker­ala var­ma col­lege elec­tion SFI wins chair­man post in recounting
You may also like this video

Exit mobile version