Site icon Janayugom Online

ക്ഷീര സംഘങ്ങളിൽ നിന്ന് ആദായനികുതി ‚കേന്ദ്ര നടപടിക്കെതിരെ കേരളം പ്രമേയം പാസാക്കും: മന്ത്രി ജെ ചിഞ്ചുറാണി

പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ കേരള നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കുമെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ക്ഷീരകർഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ ക്ഷീരകർഷകരെ കൈപിടിച്ച് ഉയർത്തുന്ന പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാരും മിൽമയും മുന്നോട്ടുപോകുന്നത്. കോവിഡ് കാലത്ത് ഏറെ കഷ്ടതകൾ സഹിച്ചും ക്ഷീരകർഷകർ തങ്ങളുടെ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ ജീവിക്കുന്ന ഈ കർഷകരുടെ മേലാണ് കേന്ദ്ര സർക്കാർ ആദായ നികുതിയുടെ പേരിൽ അമിതഭാരം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്രനടപടി പിൻവലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. 

ആദായനികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ രാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്നും നിയമസഭയിൽ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നവരുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ ഭാസുരാംഗൻ, തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പർ വി എസ് പത്മകുമാർ, എറണാകുളം മേഖല യൂണിയൻ ഭരണസമിതി അംഗം ജോണി ജോസഫ് എന്നിവർ സംസാരിച്ചു. വിവിധ മേഖല യൂണിയൻ ഭരണസമിതി അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളും പ്രതിഷേധ ജ്വാല തെളിയിച്ച് ഇന്നലെ സമരത്തിൽ പങ്കുചേർന്നു.
eng­lish summary;Kerala will pass a res­o­lu­tion against the cen­tral action of income tax from dairy groups: Min­is­ter J Chinchurani
you may also like this video;

Exit mobile version