Site iconSite icon Janayugom Online

അതി തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന്  ശക്തമായ  മഴയ്ക്ക് സാധ്യത.  ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്

. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകൾക്ക് ഇന്ന് ആശ്വാസത്തിന് വകയുണ്ടെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു.

Exit mobile version