Site iconSite icon Janayugom Online

നവംബർ ഒന്നിന് മൈക്രോസെൻസിൽ കേരളപ്പിറവി ദിനാഘോഷം

keralakerala

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ചെങ്ങന്നൂർ പരിശീലന കേന്ദ്രമായ മൈക്രോസെൻസ് കംപ്യൂട്ടേഴ്സിൽ നവംബർ 1 ന് കേരളപ്പിറവി ദിനാഘോഷം നടത്തും. മൈക്രോസെൻസ് ഡയറക്ടർ സന്തോഷ് അമ്പാടി അദ്ധ്യക്ഷനാകും. മികച്ച കൃഷി ഓഫീസർക്കുളള പുരസ്കാരം നേടിയ ചെങ്ങന്നൂർ കൃഷി ഓഫീസർ കെ. ജി റോയി ചടങ്ങ് ഉൽഘാടനം ചെയ്യും.

മദ്ധ്യതിരുവിതാംകൂറിൽ നാട്ടുവിപണികൾക്ക് തുടക്കം കുറിച്ച അഡ്വ .ജെയിംസ് ജോൺ മുഖ്യ അതിഥി ആകും. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ചെങ്ങന്നൂർ കൃഷിഭവന്റെ സഹകരണ ത്തോടെ സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. കേരളത്തിന്റെ കാലാവസ്ഥയും, മികച്ച കൃഷി രീതിയും എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് നടത്തും.

വിദ്യാർത്ഥികളായ ലക്ഷ്മിമോൾ , ജിഷ ടി. ജെ എന്നിവർ പ്രസംഗിക്കും . മൈക്രോസെൻസ് കംപ്യൂട്ടേഴ്സിലെ അദ്ധ്യപകരായ ശ്രീലക്ഷ്മി , അർച്ചന അശോകൻ , ലിന്റ ജോസഫ് , സവർണ്ണ ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.

Exit mobile version