Site iconSite icon Janayugom Online

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു: ധനമന്ത്രി

കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു എന്നും 24000 കോടി രൂപയുടെ ആവശ്യം ഉന്നയിച്ചിരുന്നു എന്നും മന്ത്രി ബാലഗോപാൽ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിന് ന്യായമായി ലഭിക്കേണ്ട പണമാണ് ആവശ്യപ്പെട്ടത്. ബ്രാന്റിംഗിന്റെ പേരുപറഞ്ഞ് കഴിഞ്ഞവർഷത്തെ പല തുകകളും നൽകിയിട്ടില്ല. കഴിഞ്ഞ തവണത്തേക്കാളും മിച്ചബഡ്ജറ്റ് ആയിരിക്കും ഇത്തവണത്തേത് എന്നും കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കും എന്നാണ് പ്രതീക്ഷ, കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കായി കേന്ദ്രം മുന്നോട്ടു വരും എന്ന് പ്രതീക്ഷിക്കുന്നതായും ബാലഗോപാൽ പറഞ്ഞു.

കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ടു പോകും. കേരളത്തിന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ആയതു കൊണ്ടു മാത്രമാണ് കേന്ദ്രം ഇത്രയധികം സാമ്പത്തീക ഞെരുക്കം ഉണ്ടാക്കിയിട്ടും ശമ്പള പരിഷ്കരണം, സാമൂഹ്യപെൻഷൻ ഉൾപ്പെടെയുള്ള 40000 കോടിയുടെ പ്രവർത്തനങ്ങൾ നടത്താനായത് എന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാട് ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നതായും ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ എയിംസ് വളരെ മുൻപേ വരേണ്ടതായിരുന്നു എന്നും ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala’s demands have been con­veyed to the Cen­tre: Finance Minister

You may also like this video

Exit mobile version