Site iconSite icon Janayugom Online

കേരളത്തിലെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രൻ അന്തരിച്ചു

പ്രതിസന്ധികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച കേരളത്തിലെ ആദ്യ കേൾവി പരിമിതയായ പഞ്ചായത്ത് സെക്രട്ടറി ലതിക ചന്ദ്രൻ(48) അന്തരിച്ചു. കാൽ നൂറ്റാണ്ടോളം സർക്കാർ സർവീസിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ലതിക, കാസർകോട് ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തുവരവെയാണ് വിടവാങ്ങിയത്.

പത്താം വയസ്സിൽ ബാധിച്ച മസ്തിഷ്കജ്വരത്തെത്തുടർന്ന് കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ടെങ്കിലും, ആത്മവിശ്വാസം കൈവിടാതെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ലതിക 21-ാം വയസ്സിൽ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതയായി. ചുണ്ടനക്കം നോക്കി കാര്യങ്ങൾ മനസ്സിലാക്കിയും എഴുതി മറുപടി നൽകിയും അവർ ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തിയത് ഏവർക്കും മാതൃകയായിരുന്നു. മടിക്കൈ പഞ്ചായത്തിലായിരുന്നു ആദ്യ നിയമനം. നാല് വർഷമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

Exit mobile version