Site icon Janayugom Online

കേരളത്തിലെ ആദ്യ എൽസിഎൻജി സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു

LSNG

രാജ്യത്തെ സിറ്റി ഗ്യാസ് വിതരണ രംഗത്തെ മുന്‍നിര കമ്പനിയായ എജി ആന്റ് പി പ്രഥം കേരളത്തില്‍ രണ്ടിടങ്ങളില്‍ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എൽസിഎൻജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലുമാണ് സ്റ്റേഷനുകൾ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍സിഎന്‍ജി സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു. വ്യവസായ മന്ത്രി പി രാജീവ്, എജി ആന്റ് പി പ്രഥം മാനേജിങ് ഡയറക്ടറും സിഇഒയുമായ അഭിലേഷ് ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാഹനങ്ങളും വ്യവസായങ്ങളും മൂലമുണ്ടാകുന്ന വായു മലിനീകരണം കുറയ്ക്കാനും, ഊര്‍ജ പര്യാപ്തതയിലേക്ക് രാജ്യത്തെ നയിക്കാനും പ്രകൃതി വാതകം സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചുവേളി എല്‍സിഎന്‍ജി സ്റ്റേഷന്‍ 9,500 വാഹനങ്ങള്‍ക്കും 80,000 വീടുകള്‍ക്കും 1,000 വാണിജ്യ സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമാകും. ചേര്‍ത്തല സ്റ്റേഷന്‍ 6,000 വാഹനങ്ങള്‍ക്കും 80,000 വീടുകളിലേക്കും 1,000 വാണിജ്യ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കാന്‍ പര്യാപ്തമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുനിസിപ്പാലിറ്റി, വയലാര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റര്‍ ദൂരമുള്ള പൈപ്പ് ലൈന്‍ ശൃംഖല കമ്പനി വികസിപ്പിക്കും.

Eng­lish Sum­ma­ry: Ker­ala’s first LCNG sta­tions inaugurated

You may also like this video

Exit mobile version