പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളെ ബ്രാന്‍ഡ് ചെയ്ത് കേരളീയം 2023. ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിലാണ് കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നത്. ഇതിന്റെ ഉദ്ഘാടനം സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശികമായ വ്യത്യസ്ത ഭക്ഷണ വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നത്.
രാമശ്ശേരി ഇഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീന്‍കറിയും, കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കന്‍, പുട്ടും കടലയും, കര്‍ക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്‍ഡുകളായി അവതരിപ്പിക്കുക. കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍, ഭക്ഷ്യമേള ചെയര്‍മാന്‍ എ എ റഹീം എംപി, ഒ എസ് അംബിക എംഎല്‍എ, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: keraleeyam 2023
You may also like this video