Site iconSite icon Janayugom Online

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി

റിക്രൂട്ട്മെന്‍റ് ഏജന്‍റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട് പോയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മോസ്‌കോയിലെ എംബസിയിലെത്തിയത്. താത്കാലിക യാത്രാരേഖ വഴി ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്.

അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, വിനീത് സിൽവ എന്നിവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അഞ്ചുതെങ്ങിൽനിന്ന് മൂന്നു യുവാക്കളാണ് റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി യുദ്ധമുഖത്ത് കുടുങ്ങിയത്. ഇതിൽ പ്രിൻസ് സെബാസ്റ്റ്യൻ ഇന്ത്യൻ എംബസിയിലെത്തി.

തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലേക്ക് പോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു. ട്രെയിനിംഗിന് ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയുമായിരുന്നു.

Eng­lish Sum­ma­ry: Ker­alites trapped in russ­ian war front return back to kerala
You may also like this video

Exit mobile version